കർഷക കോണ്‍ഗ്രസ് പ്രതിഷേധ ജാഥ നടത്തി
1584608
Monday, August 18, 2025 6:05 AM IST
മാനന്തവാടി: ചിങ്ങം ഒന്ന് കണ്ണീർദിനമായി ആചരിച്ച കർഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്ന കർഷക ദ്രോഹ നടപടികൾക്കെതിരേയായിരുന്നു കണ്ണീർ ദിനാചരണം. കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ഇ.ജെ. ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി. എം.പി. വിൻസന്റ്, എം.എ. പൗലോസ്, ബാലൻ വെള്ളമുണ്ട, ടി.വി. മനോജ്, പി.വി. ജോണി, മൊയ്തു എടവക, ശ്രീധരൻ കരിങ്ങാരി, മത്തച്ചൻ കുന്നത്ത്, അബൂബക്കർ പിലാക്കാവ്, ജോസ് ഉള്ളോപ്പിള്ളി, സി.ജെ. അലക്സ്, വിൻസണ്‍ കൊയിലേരി, റോയി മുണ്ടാടാൻ, രഞ്ജിത്ത് മാനന്തവാടി എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: കണ്ണീർദിനാചരണത്തിന്റെ ഭാഗമായി കർഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ. ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോണ്സണ് കൂവക്കൽ, ജോസ് ജേക്കബ്, എ. ശിവദാസ്, ജോണ്‍ മാതാ, ജോസഫ് മറ്റത്തിൽ, സിബി ചാക്കോ, ജോയി ജേക്കബ്, ജിൻസണ് കൽപ്പറ്റ, ബിജു തരിയോട്, കുഞ്ഞാലി പാലശേരി, ശിഹാബ് മലായി, കെ. സലിം, ഒ.പി. ഷൗക്കത്ത്. കെ. മുസ്തഫ എന്നിവർ പ്രസംഗിച്ചു.