മാർച്ചും ധർണയും
1584286
Sunday, August 17, 2025 5:56 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കളും കുടിശികയും അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം റദ്ദാക്കുക, പെൻഷൻ നിഷേധിക്കുന്ന ധനകാര്യ ഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. മുഹമ്മദുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിൽ അംഗം ഇ.കെ. ബിജുജൻ പ്രസംഗിച്ചു. കെ. ശിവദാസൻ സ്വാഗതവും എൻ.പി. സൗമിനി നന്ദിയും പറഞ്ഞു.