അമേരിക്കയുടെ ഇന്ത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു
1584611
Monday, August 18, 2025 6:05 AM IST
കൽപ്പറ്റ: ഇന്ത്യയിൽനിന്നു ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി വർധിപ്പിച്ച അമേരിക്കൻ നടപടിയിൽ പ്രതിഷേധിച്ച് എഐടിയുസി ജില്ലാ കൗണ്‍സിൽ അംഗങ്ങൾ ടൗണിൽ സമരം സംഘടിപ്പിച്ചു.
പ്രസിഡന്റ് വിജയൻ ചെറുകര, ജനറൽ സെക്രട്ടറി സി.എസ്. സ്റ്റാൻലിൻ, വർക്കിംഗ് കമ്മിറ്റി അംഗം എസ്.ജി. സുകുമാരൻ, ടി. മണി എന്നിവർ പ്രസംഗിച്ചു. എം.വി. ബാബു, വി. യുസുഫ്, എ. കൃഷ്ണകുമാർ, പി.എസ്. ബിജു, ബിൻസി എബി ചെറിയാൻ, എ.ഒ. ഗോപാലൻ,
ഷിബു പോൾ, ഇബ്രാഹിം പടയൻ, ജയചന്ദ്രൻ, സി.പി. റിയാസ്, സി.എസ്. സെബാസ്റ്റ്യൻ, കെ. സജീവൻ, ടി.എ. ബാബുരാജ്, സക്കീന, പി.ആർ. മോഹനൻ, ജിഷ ബോസ്, അരുണ്‍ ജോസ്, ലൂർദ് മരിയ, പ്രകാശ് പുൽപ്പള്ളി എന്നിവർ നേതൃത്വം നൽകി.