മഴയിൽ വീണ മരം നീക്കംചെയ്യാൻ കുംകി ആനയും
1584942
Tuesday, August 19, 2025 8:09 AM IST
സുൽത്താൻ ബത്തേരി: കനത്ത മഴയിൽ റോഡിനു കുറുകെ വീണ മരം നീക്കംചെയ്യാൻ അഗ്നിരക്ഷാ സേനയ്ക്ക് സഹായമായി മുത്തങ്ങയിലെ കുംകി ആനയും. മുത്തങ്ങ ആനപ്പന്തി ഉന്നതിയിലേക്കുള്ള റോഡിന് കുറുകെ വീണ മരമാണ് അഗ്നിരക്ഷാ സേനയ്ക്കൊപ്പം മുത്തങ്ങ പന്തിയിലെ സൂര്യൻ എന്ന കൊന്പൻ എത്തി എടുത്തുമാറ്റിയത്.
ഇന്നലെ പുലർച്ചയാണ് ഉന്നതി റോഡിന് സമീപത്തു നിന്നിരുന്ന കുന്നിമരം റോഡിന് പുറകെ വീണത്. സ്റ്റേഷൻ ഓഫീസർ ശരത്ത്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചിട്ട മരത്തിന്റെ കഷ്ണങ്ങളാണ് സൂര്യൻ എടുത്തുമാറ്റി സഹായിച്ചത്.