കുടുംബസംഗമം നടത്തി
1584612
Monday, August 18, 2025 6:05 AM IST
മുട്ടിൽ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുടുംബസംഗമം നടത്തി. മണ്ഡലത്തിലെ മുതിർന്ന പൗരൻമാരെയും മുൻ ജനപ്രതിനിധികളെയും ആദരിച്ചു.ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നിനും പരിഹാരം കാണാൻ സംസ്ഥാനം ഭരിക്കുന്നവർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ് , പി.പി. ആലി, ബി. സുരേഷ്ബാബു, ബിനു തോമസ്, എം. ഒ. ദേവസ്യ, ഉഷ തന്പി, സുന്ദർരാജ് എടപ്പെട്ടി, ചന്ദ്രിക കൃഷ്ണൻ, ബഷീർ മടക്കി, ഷാജു ഗോപാൽ, വി.കെ. മോഹൻദാസ്, കെ. പദ്മനാഭൻ, നിഷീദ് രവീന്ദ്രൻ, പി.കെ. കുഞ്ഞമ്മത്, ശാന്തമ്മ തോമസ്, കെ.ഐ. തോമസ് എന്നിവർ പ്രസംഗിച്ചു.