ഗോകുലിന്റെ മരണം: അഭിഭാഷകന്റെ പരാതി വിഷയങ്ങളും സിബിഐ അന്വേഷണ പരിധിയിൽ
1584279
Sunday, August 17, 2025 5:56 AM IST
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിനിലെ ശുചിമുറിയിൽ പട്ടികവർഗത്തിൽപ്പെട്ട ഗോകുലിനെ (18) ഏപ്രിൽ ഒന്നിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്ന എല്ലാ കാര്യങ്ങളും സിബിഐ അന്വേഷണ പരിധിയിൽ വരുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തത വരുത്തി.
ഗോകുലിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐയ്ക്കു കൈമാറി സംസ്ഥാന സർക്കാർ വിജ്ഞാപനം ജൂണ്‍ ആറിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര മന്ത്രാലയത്തിന് കൈമാറിയെന്നും പരാതിയിലെ എല്ലാ വിഷയങ്ങളും സിബിഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും അഡ്വ.കുളത്തൂർ ജയ്സിംഗിന് ആഭ്യന്തര വകുപ്പിൽനിന്നു ലഭിച്ച മറുപടിക്കത്തിൽ പറയുന്നു. ഗോകുലിന്റെ മരണത്തിൽ എഎസ്ഐ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.