മികച്ച കർഷകരെ ആദരിച്ചു
1584938
Tuesday, August 19, 2025 8:09 AM IST
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷിക വികസന സമിതികളുടേയും പാടശേഖര, കുരുമുളക് സമിതികളുടെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ മികച്ച മുതിർന്ന കർഷകനായി കാളപ്പൻ ചെട്ടിയാർ പെരുമുണ്ടയേയും മികച്ച കർഷകനായി മോഹനൻ തെക്കേക്കരയും മികച്ച വനിതാ കർഷകയായി ഏലിയാമ്മ പുതുശേരിയേയും മികച്ച എസ്ടി കർഷകനായി അപ്പു കാര്യന്പാതി, മികച്ച ജൈവകർഷകനായി അപ്പച്ചൻ താന്നിക്കലിനേയും മികച്ച വിദ്യാർഥി കർഷകനായി ടി.ആർ. അജയ് പാക്കത്തേയും തെരഞ്ഞെടുത്തു. വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. പനമരം കൃഷി അസി. ഡയറക്ടർ ടി.എസ്. സുമിന പദ്ധതി വിശദ്ധീകരണം നടത്തി. കൃഷി ഓഫീസർ സാന്ദ്ര മരിയ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലയ്ക്കൽ, ജോളി നരിതൂക്കിൽ, അനിൽ സി. കുമാർ, മണി പാന്പനാൽ, സിന്ധി ബാബു, എം. രാജു, സുമ ബിനീഷ്, ഉഷ സത്യൻ, സുശീല സുബ്രഹ്മണ്യൻ, എം. രഞ്ജിനി എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും വിവിധ കർഷക സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കർഷകദിന സന്ദേശം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി, പദ്ധതി വിശദ്ധീകരണം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഈശ്വര പ്രസാദ്, ടി.എസ്. സുമിന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, പി.ഡി. സജി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷിനു കച്ചിറയിൽ, ജിസ്റ മുനീർ, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, പി. സുശീല, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.എസ്. കലേഷ്, ജോസ് നെല്ലേടം, ശ്യാമിലി പ്രകാശൻ, പി.കെ. ജോസ്, ഇ.കെ. രഘു, ജെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.