ശാപമോക്ഷമില്ലാതെ മീനങ്ങാടിയിലെ ഗ്രാമീണ ആഴ്ചച്ചന്ത
1584609
Monday, August 18, 2025 6:05 AM IST
സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഗ്രാമീണ ആഴ്ചച്ചന്ത ശാപമോക്ഷം തേടുന്നു. വർഷങ്ങൾ മുന്പ് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് സ്ഥാപിച്ച ചന്ത കാടുപിടിച്ചുകിടക്കുകയാണ്. പഞ്ചായത്തിലെ കർഷകർക്ക് ഉത്പന്നങ്ങൾ ആഴ്ചയിൽ ഒരിക്കൽ വിപണനം ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നതിന് ആരംഭിച്ചതാണ് ചന്ത. 2018-19ൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ ചെലവിലാണ് ചന്ത തുടങ്ങിയത്.
രണ്ട് വർഷത്തോളം നല്ലനിലയിലായിരുന്നു പ്രവർത്തനം. പിന്നീട് ഉത്തരവാദപ്പെട്ടവർ തിരിഞ്ഞുനോക്കാതായി. ഭിക്ഷക്കാർക്കും ടൗണിൽ അലഞ്ഞുതിരിയുന്നതിൽ ചിലർക്കുമാണ് നിലവിൽ ചന്തകൊണ്ട് പ്രയാജനം. ആഴ്ചച്ചന്ത പ്രവർത്തനക്ഷമമാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നത്.