മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡൽ ജില്ലയിലെ ആറു പോലീസ് ഉദ്യോഗസ്ഥർക്ക്
1584097
Friday, August 15, 2025 6:18 AM IST
കൽപ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡലിന് ജില്ലയിൽ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥർ അർഹരായി. കന്പളക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ എം.എ. സന്തോഷ്, കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ എ.യു. ജയപ്രകാശ്,
നാർക്കോട്ടിക് സെൽ എഎസ്ഐ ഹസൻ ബാരിക്കൽ, ജില്ലാ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ എ.കെ. സുബൈർ, കൽപ്പറ്റ സ്റ്റേഷൻ സീനിയർ സിപിഒ സി.കെ. നൗഫൽ, ജില്ലാ സ്പെഷൽ ബ്രാഞ്ച് സീനിയർ സിപിഒ കെ.എം. അബ്ദു നാസിർ എന്നിവർക്കാണ് പോലീസ് മെഡൽ.