ലോറിയിൽ കടത്തുകയായിരുന്ന 6,675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1585130
Wednesday, August 20, 2025 5:24 AM IST
സുൽത്താൻ ബത്തേരി: ലോറിയിൽ കടത്തുകയായിരുന്ന 6,675 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മുത്തങ്ങയിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ചെലവൂർ അടുക്കത്തുപറന്പിൽ അഷറഫിനെ(52)അറസ്റ്റുചെയ്തു.
എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബാലഗോപാലൻ, പ്രിവന്റീവ് ഓഫീസർ എ. ദീപു, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, എം.വി. പ്രജീഷ് എന്നിവടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. തുടർനടപടികൾക്ക് പ്രതിയെ തൊണ്ടി സഹിതം പോലീസിന് കൈമാറി.