ബത്തേരി നഗരസഭയ്ക്ക് ജനപക്ഷം അവാർഡ്
1584285
Sunday, August 17, 2025 5:56 AM IST
സുൽത്താൻ ബത്തേരി: സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരളയുടെ ഏഴാമത് ജനപക്ഷം അവാർഡിന് ബത്തേരി നഗരസഭയെ തെരഞ്ഞെടുത്തതായി എക്സിക്യുട്ടീവ് ഡയറക്ടർ കെ.ജെ. ദേവസ്യ അറിയിച്ചു. മുൻ വിവരാവകാശ കമ്മീഷണർ ഡോ.കുര്യാസ് കുന്പളക്കുഴി, പൊതുപ്രവർത്തകൻ ജയചന്ദ്രൻ തിരുവനന്തപുരം, പത്രപ്രവർത്തകൻനസീർ സലാം ആലപ്പുഴ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.
ക്ലീൻസിറ്റി, ഫ്ളവർസിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളാണ് നഗരസഭയെ പുരസ്കാരത്തിന് അർഹമാക്കിയത്. സ്വരാജ് പുരസ്കാരം രണ്ടുതവണ നഗരസഭ നേടിയിട്ടുണ്ട്. ചെയർമാനും ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചുമതലകൾ നിറവേറ്റുന്നതിൽ കാട്ടിയ ഉത്തരവാദിത്വവും അവാർഡ് നിർണയ സമിതിയുടെ പരിഗണനാവിഷയമായി. അവാർഡ് സമർപ്പണ തീയതി പിന്നീട് തീരുമാനിക്കും.