ടൗണിൽ ശുചിമുറിയില്ല; കേണിച്ചിറയിൽ യാത്രക്കാർ വലയുന്നു
1584282
Sunday, August 17, 2025 5:56 AM IST
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറ ടൗണിൽ ശുചിമുറി ഇല്ലാത്തത് യാത്രക്കാർക്ക് വിനയായി. ടൗണിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യം ഒരുക്കണമെന്ന് യാത്രക്കാർ അടക്കമുള്ളവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവർ ഗൗനിക്കുന്നില്ല.
ടൗണിൽ പഞ്ചായത്ത് ഓഫീസിന് മുന്പിൽ പത്ത് വർഷം മുന്പ് ഏഴ് ലക്ഷം രൂപ ചെലവിൽ ഇ ടോയ്ലറ്റ് നിർമിച്ചിരുന്നു. എന്നാൽ മൂന്നു മാസത്തിൽ താഴെയാണ് അത് പ്രവർത്തിച്ചത്. ഉപയോഗശൂന്യമായ ഇ ടോയ്ലറ്റ് ഇപ്പോഴും ഉണ്ട്. പഞ്ചായത്ത് ബസ്സ്റ്റാൻഡ് ടൗണിൽനിന്നു കുറച്ചുമാറിയാണ്. അതിനാൽ ഇവിടത്തെ ടോയ്ലറ്റ് യാത്രക്കാർക്ക് കാര്യമായി പ്രയോജനപ്പെടുന്നില്ല.