കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ഫെൻസിംഗ് നിർമാണം അവലോകനം ചെയ്തു
1585719
Friday, August 22, 2025 5:47 AM IST
കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ ഫെൻസിംഗ് പ്രവൃത്തികൾ ടി. സിദ്ദിഖ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. 2022-23ലെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് കോട്ടനാട്-പുഴമൂല- ചോലമല(25 ലക്ഷം രൂപ), വൈത്തിരി പഞ്ചായത്തിലെ അറമലമുള്ളൻപാറ-വട്ടപാറ-ചാരിറ്റി (25 ലക്ഷം) ഫെൻസിംഗ് നിർമാണം പുരോഗതിയിലാണ്. ഇതേവർഷം 15 ലക്ഷം രൂപ വകയിരുത്തിയ മൂപ്പൈനാട് പഞ്ചായത്തിലെ ചോലാടി-മീൻമുട്ടി-നീലിമല ഫെൻസിംഗ് പ്രവൃത്തി പലതവണ ടെൻഡർ ചെയ്തിട്ടും ആരും ഏറ്റെടുത്തില്ല.
ഈ പ്രവൃത്തി റീ ടെൻഡർ ചെയ്യും. 2023-24ലെ എംഎൽഎ ഫണ്ട് ഉപയോഗിച്ചു മേപ്പാടി പഞ്ചായത്തിലെ കടൂർ-ചോലമല(25 ലക്ഷം), എളന്പലേരി-അരണമല(25 ലക്ഷം), പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം-പന്തിപൊയിൽ-വാളാരംകുന്ന്(25ലക്ഷം) വേലി നിർമാണത്തിന് ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും.
ആർകെവിവൈയിൽ ഉൾപ്പെടുത്തിയ അംബ-ആറാംയൂണിറ്റ്-മാങ്ങാപ്പടി(അഞ്ച് കിലോമീറ്റർ), മാങ്ങാപ്പടി-അന്പതേക്കറ(രണ്ട് കിലോമീറ്റർ) വേലി നിർമാണം സെപ്റ്റംബർ അവസാനത്തോടെയും 30 ഏക്കർ-അംബ(അഞ്ച് കിലോമീറ്റർ)ഫെൻസിംഗ് പ്രവൃത്തി ഒക്ടോബറിലും പൂർത്തിയാക്കും.
നബാർഡ് സ്കീമിൽ ഉൾപ്പെടുത്തിയ പൂളക്കുന്ന് ചെന്പ്ര(രണ്ട് കിലോമീറ്റർ), ചെന്പ്ര-സ്കൂൾകുന്ന്(രണ്ട് കിലോമീറ്റർ), സ്കൂൾകുന്ന്-എളന്പിലേരി(മൂന്നു കിലോമീറ്റർ), പുഴമൂല-കാപ്പിക്കാട്(രണ്ട് കിലോമീറ്റർ),
പക്കാളിപ്പള്ളം-ആനപ്പാറ(മൂന്ന് കിലോമീറ്റർ), മുള്ളൻപാറ-ലക്കിടി(മൂന്ന് കിലോമീറ്റർ), കടാശേരി-പലാചുരം(നാല് കിലോമീറ്റർ), എട്ടാംമൈൽ-പാറത്തോട്(മൂന്ന് കിലോമീറ്റർ), ലക്കിടി-അന്പതേക്കറ(11 കിലോമീറ്റർ), പ്രവൃത്തികൾ അടിയന്തരമായി ടെൻഡർ ചെയ്യും.
നേച്ചർ ഫെൻസ് കന്പനി ഏറ്റെടുത്ത കാന്തൻപാറ-ആനടിക്കാപ്പ്(ഒരു കിലോമീറ്റർ), വെള്ളോലിപ്പാറ-പത്തേക്കർപാറ(രണ്ട് കിലോമീറ്റർ), അരണമല-കള്ളാടി(4.60 കിലോമീറ്റർ), കുപ്പച്ചി കോളനി(1.5 കിലോമീറ്റർ), റാട്ടപ്പുഴ-മേൽമുറി(ആറ് കിലോ മീറ്റർ), ചെന്പ്ര-കുറ്റിയാംവയൽ-മീൻമുട്ടി(മൂന്ന് കിലോമീറ്റർ), മീൻമുട്ടി-ബപ്പനം-അത്താണി(3.5 കിലോമീറ്റർ), വേങ്ങക്കോട്-ചെന്പ്ര(അഞ്ച് കിലോമീറ്റർ), കുന്നുംപുറം-പത്താംമൈൽ(മൂന്ന് കിലോമീറ്റർ)കിഫ്ബി ഫെൻസിംഗ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.
നിർമാണം പൂർത്തിയായ വേലികളുടെ പരിപാലത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങളും വനം വകുപ്പും ചേർന്ന് ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കും. വനത്തോടുചേർന്നുള്ള ചെങ്കുത്തായ പ്രദേശങ്ങളിൽ വേലി നിർമാണത്തിന് സ്ഥലം ലഭ്യമാക്കുന്നതിന് തോട്ടം ഉടമകളുടെ യോഗം വിളിക്കും.
ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ രാജി വർഗീസ്, സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് രാമൻ, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. ബിജു, കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹഷീഫ്, എസ്എഫ്ഒ കെ.കെ. റോയ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.