യുവാവ് പനയിൽനിന്നു വീണുമരിച്ചു
1585528
Thursday, August 21, 2025 10:02 PM IST
പടിഞ്ഞാറത്തറ: യുവാവ് പനയിൽനിന്നു വീണുമരിച്ചു. പുതുശേരിക്കടവ് കുന്ദമംഗലം മേലേനറുക്കിൽ ബാലന്റെ മകൻ ബിജുവാണ്(43)മരിച്ചത്.
ഇന്നലെ രാവിലെയാണ് അപകടം. കായ പറിക്കാൻ പനയിൽ കയറിയതാണ്. ഭാര്യ: സൗമ്യ. മക്കൾ: ആർദ്ര ,അഭിജിത്ത്.