ഡബ്ല്യുഎസ്എസ് വളപ്പിൽ സൗരോർജ നിലയം പ്രവർത്തനം തുടങ്ങി
1585717
Friday, August 22, 2025 5:47 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വളപ്പിൽ സൗരോർജ നിലയം പ്രവർത്തനം തുടങ്ങി.
കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആശ്രയിക്കേണ്ടത് ബദൽ ഊർജ സ്രോതസുകളെയാണെന്ന യാഥാർഥ്യം മുൻനിർത്തി റോട്ടൻബർഗ് രൂപതയുടെ സാന്പത്തിക സഹായത്തോടെയും പാലക്കാട് ഗ്രീൻ ടേണ്‍ എനർജിയുടെ സാങ്കേതിക പിന്തുണയോടെയുമാണ് 30 കിലോ വാട്ട് ശേഷിയുള്ള നിലയം സ്ഥാപിച്ചത്.
ഉത്പാദിപ്പിക്കുന്നതിൽ സൊസൈറ്റിയുടെ ഉപയോഗം കഴിച്ചുള്ള വൈദ്യുതി കെഎസ്ഇബിക്കു നൽകും. നിലയം സ്വിച്ച് ഓണ്‍ കർമം മാനന്തവാടി രൂപത അധ്യക്ഷനും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റുമായ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.