അ​വ​ശേ​ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ബോ​ട്ടി​ലു​ക​ളും സ്ഥാ​പ​നം ത​ന്നെ തി​രി​ച്ചെ​ടു​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, May 27, 2023 1:35 AM IST
കാ​സ​ര്‍​ഗോ​ഡ്: ശീ​ത​ള​പാ​നീ​യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് കു​പ്പി​വെ​ള്ള​വും നി​ര്‍​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ബോ​ട്ടി​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന​വ സ്ഥാ​പ​നം ത​ന്നെ തി​രി​ച്ചെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ശീ​ത​ള​പാ​നീ​യ നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ആ​ഘോ​ഷ വേ​ള​ക​ളി​ലും മ​റ്റും പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ള്‍ വ്യാ​പ​ക​മാ​യി വ​ലി​ച്ചെ​റി​യു​ക​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ക​യും ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.