ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്ക​ണം
Thursday, September 29, 2022 10:58 PM IST
കൊല്ലം: എം​പ്ലോ​യീ​സ് പ്രൊ​വി​ഡന്‍റ് ഫ​ണ്ട് പെ​ന്‍​ഷ​ന്‍ സ്‌​കീം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ഡി​ജി​റ്റ​ല്‍ ജീ​വ​ന്‍ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്ക​ണം.
കൊ​ല്ലം റീ​ജി​യ​ണ​ല്‍ പി.​എ​ഫ് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​വ​രു​ടെ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പി​പിഒ, ആ​ധാ​ര്‍, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​മാ​യി പി.​എ​ഫ് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ് ഉ​ള്‍​പ്പെ​ടു​ത്തി വി​വ​ര​ങ്ങ​ള്‍ പി.​എ​ഫ് ഓ​ഫീ​സ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്ന് റീ​ജി​യ​ണ​ല്‍ പി.​എ​ഫ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

അത് ലറ്റിക് മീറ്റ് ഇന്നും നാളെയും

കൊല്ലം: സിഐ​എ​സ് സി​ഇ ​കേ​ര​ള റീ​ജീ​യ​ൺ സോ​ൺ -എ ' ​ഐ.​സി​എ​സ്​ഇ/​ഐ​എ​സ്​സി അ​ത് ല​റ്റി​ക് മീ​റ്റ് ഇന്നും നാളെയും കൊ​ല്ലം ലാ​ൽ​ബ​ഹ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
അ​ത് ല​റ്റി​ക് മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ 9.30 -ന് ​എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. മേ​യ​ർ പ്ര​സ​ന്നാ ഏ​ണ​സ്റ്റ് അധ്യ​ക്ഷത വ​ഹി​ക്കും. അ​ത് ല​റ്റി​ക് മീ​റ്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നത് ത​ങ്ക​ശ്ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ- ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളാണ്.
സ്കൂൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി​ൽ​വി ആന്‍റ​ണി പ്രസം ഗിക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ നി​ന്നും മു​ന്നൂ​റോ​ളം അ​ത് ല​റ്റു​ക​ൾ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.