വയോജനങ്ങൾക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി കാ​യ​ൽ യാ​ത്ര​യും ക​ലാ​സ​ന്ധ്യ​യും
Sunday, March 19, 2023 11:26 PM IST
കൊ​ല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ തീ​ര​ങ്ങ​ളി​ലേ​ക്ക് ക​ണ്ണും​ന​ട്ട് ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ കൊ​ല്ലം ഗ​വ. വൃദ്ധസദനം താ​മ​സ​ക്കാ​രു​ടെ മ​ന​സി​ൽ അ​ല​യ​ടി​ച്ച​ത് കാ​ല​സ്മ​ര​ണ​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം. പ​ല​രും ജീ​വി​ത​ത്തി​ന്‍റെ ന​ല്ല​ കാ​ല​ത്തി​ലേ​ക്ക് തി​രി​കെ പോ​യി കൊ​ച്ചു​മ​ക്ക​ളു​ടെ കൈ​യും പി​ടി​ച്ച് യാ​ത്ര ചെ​യ്തി​ട്ടു​ള്ള​തി​ന്‍റെ കാ​ർ​മക​ളു​ടെ തി​ര​യി​ള​ക്ക​ത്തി​ൽ ചു​ളു​ക്കം വീ​ണ പ​ല ക​ണ്ണു​ക​ളും ന​ന​വാ​ർ​ന്നു.
ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ഞ്ച​വി​ള ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അന്തേവാസികളാണ് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലൂ​ടെ​യു​ള്ള ബോ​ട്ട് യാ​ത്ര ന​ട​ത്തി​യ​ത്.
താ​മ​സ​ക്കാ​രു​ടെ ക്ഷേ​മം, സ​ന്തോ​ഷം മു​ഖ്യ​ധാ​രാ പ്ര​വേ​ശ​നം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യി അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​നും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും വി​കാ​സ​ത്തി​നും ഉ​ത​കും​വി​ധ​മാ​ണ് സ്നേ​ഹ​സ​ന്ധ്യ 2023 എ​ന്ന പേ​രി​ൽ യാ​ത്ര​യും ക​ലാ​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സൂപ്ര​ണ്ട് ബി. ​മോ​ഹ​ന​ൻ പ​റ​ഞ്ഞു.
സ​ബ് ക​ള​ക്ട​ർ മു​കു​ന്ദ് താ​ക്കൂ​ർ, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ ​അ​നി​ൽ​കു​മാ​ർ, തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സംബന്ധിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ൻ കൊ​ല്ലം കെഎ​സ്​ആ​ർടിസി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ബോ​ട്ട് യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഹോ​ട്ട​ൽ ഓൾ സീസൺസ് റിസോർട്ടിൽ ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാന പ​ർ​വീ​ൺ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​രം​ഭി​ച്ച സ്നേ​ഹ​സ​ന്ധ്യ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം ടികെഎം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് മ്യൂ​സി​ക് ക്ല​ബ് അ​വ​ത​രി​പ്പി​ച്ച പരിപാടി വൃ​ദ്ധ​മാ​താ​പി​താ​ക്ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ്, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യി ജീ​ഖ്, ഷീ​ല​കു​മാ​രി, അ​രു​ൺ അ​ല​ക്സ്, ഷെ, ​ബെ​റ്റ്സി റോ​യി, തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ സി​ജു ബെ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.