ജലം പാഴാക്കിയാൽ നടപടി: വാട്ടർ അതോറിറ്റി
1279433
Monday, March 20, 2023 11:11 PM IST
കൊട്ടാരക്കര: കേരള വാട്ടർ അഥോറിറ്റിയുടെ കൊട്ടാരക്കര പി എച്ച് സബ് ഡിവിഷൻ പരിധിയിൽ വരുന്ന കുണ്ടറ, പേരയം, കല്ലട, പവിത്രേശ്വരം, ഇളമ്പള്ളൂർ, എഴുകോൺ, കരീപ്ര, വെട്ടിക്കവല, മേലില, മൈലം എന്നീ പഞ്ചായത്തുകളിലും കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലും കടുത്ത വരൾച്ചയായതിനാൽ ജലം പാഴാക്കിയാൽ നടപടിയുണ്ടാകുമെന്ന് അധികൃതർ.
ജലം പൂർണ തോതിൽ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇവിടെ ഇപ്പോൾ നിലവിലുള്ളത്. അതിനാൽ ജലത്തിന്റെ ദുർവിനിയോഗം പരമാവധി കുറയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പബ്ലിക് ടാപ്പ് ദുർവിനിയോഗം ചെയ്യുന്നതും ഹൗസ് കണക്ഷനിലെ ജലം കിണറിലേക്കും മറ്റും സംഭരിക്കുന്നതും അനാവശ്യമായി ജലം കണക്ഷനുകളിൽ നിന്ന് ഒഴുക്കിവിടുന്നതും കുറ്റകരമാണ്.
ഇങ്ങനെ ചെയ്യുന്ന പക്ഷം വാട്ടർ സപ്ലൈ ആക്ട് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ ഇത്തരം പ്രവണതകൾ കണ്ടുപിടിക്കുന്നതിന് ആന്റി തെഫ്റ്റ് സ്ക്വാഡുകളെ പരിശോധനയ്ക്കായി വിവിധ പഞ്ചായത്തുകളിൽ നിയോഗിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ വിവരമറിയിക്കേണ്ടതാണ്. എ ഇ ഇ കൊട്ടാരക്കര 8547638537, എ ഇ കുണ്ടറ 8547638538, എ ഇ കൊട്ടാരക്കര 8547638539 എച്ച്സി കൊട്ടാരക്കര 8848635224
ഉപന്യാസ മത്സരം
പുനലൂർ: ശാസ്ത്രവേദി പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ശാസത്രദിനത്തോടനുബന്ധിച്ച് ഉപന്യാസ മത്സരം സംഘടിപ്പിക്കും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ശാസ്ത്ര പുരോഗതി എന്നതാണ് വിഷയം.
പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കാം. രണ്ടു പേജിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 5 ആണ്. കൂടുതൽ വിവരങ്ങൾക്ക് - 9947244233, 8547204544 .