കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോ. പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
1279434
Monday, March 20, 2023 11:11 PM IST
കൊല്ലം: കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചരണ വാഹന ജാഥ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയുടെ അതിർത്തിയായ ഓച്ചിറയിൽ എത്തി.
കൊല്ലം ജില്ലാ പ്രസിഡന്റ് കെ ബി ഷഹാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി രംഗത്തെ ഇന്നത്തെ ദുരവസ്ഥ ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നയം കൊണ്ടാണെന്നും അതിനെ ചെറുത്തുതോൽപ്പിക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ തോമസ് കല്ലാടൻ സ്വീകരണം ഏറ്റുവാങ്ങി. സംഘടനാ നേതാക്കളായ നജീബ്, വിജയൻ, അൻസറുദീൻ, മുഖത്തല ഗോപിനാഥൻ, മണികണ്ഠൻ മുഖത്തല, സജീവ് തഴുത്തല എന്നിവർ പങ്കെടുത്തു. തുടർന്ന് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ യോഗങ്ങൾ നടന്നു.
കരുനാഗപ്പള്ളിയിൽ കെ സി രാജൻ, ദേവരാജൻ, കുരീപ്പുഴ യഹിയ ,കൊല്ലത്ത് ബിന്ദു കൃഷ്ണ, വിപിനചന്ദ്രൻ, പി ജർമിയാസ്, കൊട്ടിയത്ത് കെപിസിസി സെക്രട്ടറി ഷാനവാസ് ഖാൻ, ചാത്തന്നൂരിൽ എം സുന്ദരേശൻ പിള്ള, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ ശ്രീലാൽ, പുളിക്കൽ സുഭാഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺ എബ്രഹാം, വട്ടക്കുഴിക്കൽ മുരളി, പാറയിൽ രാജു, സഹദേവൻ എന്നിവർ പങ്കെടുത്തു.
സമാപന സമ്മേളനം പാരിപ്പള്ളിയിൽ ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കല്ലുവാതുക്കൽ അജയൻ, എം സുന്ദരേശൻ പിള്ള, ആർ വി ലാൽ തുടങ്ങിയവർ പങ്കെടുത്തു.