വാ​യ്പാ കു​ടി​ശി​ക നി​വാ​ര​ണ യ​ത്‌​നം
Saturday, March 25, 2023 11:08 PM IST
കൊല്ലം: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക വ​രു​ത്തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ ഇ​നി​യും വാ​യ്പാ ക​ണ​ക്കു​ക​ള്‍ ക്ര​മ​പ്പെ​ടു​ത്താ​ത്ത​വ​ര്‍ കു​ടി​ശി​ക തു​ക 31 ന​കം അ​ട​ച്ച് ക​ണ​ക്കു​ക​ള്‍ ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​യ​മാ​നു​സൃ​ത​മാ​യി അ​നു​വ​ദി​ക്കു​ന്ന ഇ​ള​വു​ക​ള്‍ കൈ​പ്പ​റ്റി വാ​യ്പാ ക​ണ​ക്ക് അ​വ​സാ​നി​പ്പി​ക്കാം. ഫോ​ണ്‍: 0474 2764440, 9400068502.