നി​യോ​ഗ് - 2023 മി​നി തൊ​ഴി​ല്‍ മേ​ള നാളെ
Thursday, June 8, 2023 11:25 PM IST
കൊല്ലം: ​ജി​ല്ലാ എം​പ്ലോ​യ്മെന്‍റ് എ​ക്സ്ചേ​ഞ്ചിന്‍റെ​യും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഐ ​ടി ഐ ​യി​ല്‍ ന​ട​ത്തു​ന്ന ‘ നി​യോ​ഗ് - 2023 ' മി​നി തൊ​ഴി​ല്‍ മേ​ള നാളെ ​രാ​വി​ലെ ഒ​മ്പ​തി​ന് എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും .
15 ല്‍ ​അ​ധി​കം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 600 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ബാ​ങ്കി​ങ്, ഫി​നാ​ന്‍​സ്, അ​ക്കൗ​ണ്ട്സ്, സെ​യി​ല്‍​സ്, മാ​ര്‍​ക്ക​റ്റി​ങ്, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍,എ​ച്ച് ആ​ര്‍, ഐ ​ടി, എ​ഡ്യു​ക്കേ​ഷ​ന്‍, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍. ഓ​ട്ടോ​മോ​ബൈ​ല്‍​സ്, മെ​ക്കാ​നി​ക്, ഓ​ട്ടോ​മൊ​ബൈ​ല്‍ ഇ​ല​ക്ട്രീ​ഷ്യ​ന്‍ (ഐടിഐ), ​ഓ​ട്ടോ​മൊ​ബൈ​ല്‍ ടെ​ക്നീ​ഷ്യ​ന്‍ (ഐടിഐ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള​ള തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.
പ്ല​സ് ടു, ​ഐടിഐ അ​ല്ലെ​ങ്കി​ല്‍ അ​തി​ല്‍ കൂ​ടു​ത​ലോ യോ​ഗ്യ​ത​യു​ള​ള 35 വ​യ​സ്സി​ന​കം പ്രാ​യ​മു​ള​ള​വ​ര്‍​ക്കും അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​രീ​ക്ഷ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ എം​പ്ലോ​യ​ബി​ലി​റ്റി സെന്‍റ​ര്‍, കൊ​ല്ലം എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ന​ല്‍​കി​യി​ട്ടു​ള​ള എൻസിഎസ് പോർട്ടൽ ക്യൂആർ കോഡ് ഉ​പ​യോ​ഗി​ക്കാം.
ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് സ്പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യ​മു​ണ്ട്. വി​വ​ര​ങ്ങ​ള്‍ അ​ടു​ത്തു​ള്ള എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 8281359930, 0474 2746789.