ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കായികോ ത്സവം സംഘടിപ്പിച്ചു
1395986
Tuesday, February 27, 2024 11:35 PM IST
ചവറ : സമഗ്ര ശിക്ഷാ കേരളം ചവറ ബിആർസി യുടെ സംഘാടനത്തിൽ ശാസ്താംകോട്ട, ചവറ, കരുനാഗപ്പള്ളി ഉപജില്ലകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സോണൽ തലം ഇൻക്ലൂസീവ് കായികോത്സവം സംഘടിപ്പിച്ചു. ചവറ ബോയ്സ് എച്ച് എസ് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സുജിത്ത് വിജയൻ പിള്ള എംഎൽഎ കൈമാറിയ ദീപശിഖ ഭിന്നശേഷിക്കാരായ സ്പോർട്സ് താരങ്ങൾ ചേർന്ന് തെളിയിച്ചതോടെ മത്സരങ്ങൾ ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ലിൻസി ലിയോൺ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.സബീന, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ കിഷോർ കെ കൊച്ചയ്യം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. സജി, ശാസ്താംകോട്ട ബിപിസി ഇന്ദു സി എൽ, കരുനാഗപ്പള്ളി ബിപിസി എസ് സ്വപ്ന, ധ്വനി സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് പ്രദീപ്കുമാർ, സിന്ധു എസ്, മേരി ഉഷ പി, ഡി.മുരളീധരൻപിള്ള എന്നിവർ പ്രസംഗിച്ചു. പ്രധാന വേദിയായ ബോയ്സ് എച്ച് എസ് ഗ്രൗണ്ടിന് പുറമേ ഗേൾസ് ടർഫിലും കെ എം എം എൽന്റെ ഇൻഡോർ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്കുള്ള മെഡലുകൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.