ഏകാധിപത്യ പ്രവണതയിൽ മോ ദിയും പിണറായിയും തുല്യർ: ഷിബു ബേബി ജോ ൺ
1415609
Wednesday, April 10, 2024 11:37 PM IST
കൊല്ലം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ ഏകാധിപത്യ പ്രവണതകളും മുഖ്യമന്ത്രി പിണറായി വിജയനും അതുപോലെ അനുവർത്തിക്കുകയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി അനിതയുടെ വിഷയം തന്നെ അതിന്റെ ഉദാഹരണമാണ്.കേന്ദ്രം പെൻഷൻ വിതരണത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.എന്നാൽ കേന്ദ്ര സഹായം ലഭിക്കുന്നതിനു മുമ്പും ഇവിടെ പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്.ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണെന്ന സർക്കാർ നിലപാട് പിന്തിരിപ്പൻ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതിൽ കൃത്യമായ മത രാഷ്ട്രീയമുണ്ട്.തീരദേശ-തോട്ടം മേഖലകളിൽ മുഖ്യമന്ത്രി എത്തിയില്ലെന്നും കോൺഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുകയാണെന്നും ഷിബു കുറ്റപ്പെടുത്തി.
അതേസമയം കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാം സ്ഥാനത്ത് എൽഡിഎഫാണ്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ മോദിയുടെ പടം കാണുമെന്ന് എൻ.കെ.പ്രേമചന്ദ്രനെതിരെ മന്ത്രി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ ആക്ഷേപത്തിനെതിരെയും ഷിബു പ്രതികരിച്ചു.
കിടപ്പ് മുറിയിൽ നിന്ന് ഗണേഷ് കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷമെന്നായിരുന്നു ഷിബു ബേബിജോണിന്റെ പരിഹാസം.
പൈതൃകം വ്യതിചലിച്ച് താൻ പോയിട്ടില്ല. ഗണേഷിന്റെ കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു.