കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റ് വാർഷികം ആഘോ ഷിച്ചു
1425179
Sunday, May 26, 2024 11:11 PM IST
ചവറ: കുളങ്ങരഭാഗം കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷികം ചവറ ഐആർഇ ജനറൽ മാനേജർ എൻ.എസ് അജിത് ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ അംബ്രോസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡോ. രാജു മൈക്കിൾ, സേവ്യർ അലോഷ്യസ്, നജീബ് എന്നിവർ ക്ലാസുകൾ നയിച്ചു. കൊല്ലം രൂപത ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോളി എബ്രഹാം, ഇടവക വികാരി ഫാ. അഗസ്റ്റിൻ സേവ്യർ, മാൽക്കം മയുരം, അഡ്വ. ജെ.ആർ സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചവറ, അഡ്വ. സി. പി. സുധീഷ് കുമാർ, ജില്ലാപഞ്ചായത്ത് അംഗം മേരി ഗിൽബർട്ട്, ജെസി മാത്തച്ചൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.