കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്ത് ആയുഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിലെത്തിയവർക്ക് സൗജന്യമായി ജീവിതശൈലി രോഗനിർണയ പരിശോധനകൾ നടത്തി മരുന്ന് നൽകി. പേരയം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, പേരയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. അജിത് കുമാർ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. രമേശ് കുമാർ, വിനോദ് പാപ്പച്ചൻ, മെഡിക്കൽ ഓഫീസർ ജെ. ജിജിഎന്നിവർ പ്രസംഗിച്ചു.