കുണ്ടറ: കുണ്ടറ ഗ്രീൻ ട്രീസ് മോണ്ടിസോറി ട്രെയിനിംഗ് സ്കൂളിൽ ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികൾ ഇളമ്പള്ളൂർ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജലജഗോപൻ ഉദ്ഘാടനം ചെയ്തു.
ഗ്രീൻ ട്രീസ് മോണ്ടിസോറി ട്രെയിനിംഗ് സ്കൂൾ മാനേജർ ഐസക്ക് ഈപ്പൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ രാജി മാത്യു, എൻ. ജോയി, സ്കൂൾ ലീഡർ പി.എൽ. പ്രിയ, നീനു ജെ.ഡിക്രൂസ്, അഖില, ആർദ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.