അ​ഞ്ച​ലി​ൽ ബി​ന്ദു തി​ല​ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്
Friday, September 20, 2024 5:55 AM IST
അ​ഞ്ച​ല്‍: ബി​ന്ദു തി​ല​ക​ന്‍ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്. കോ​ള​ജ് വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സി​പി​ഐ പ്ര​തി​നി​ധി​യാ​ണ്. മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം സി​പി​എ​മ്മി​ലെ ലേ​ഖ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ബി​ന്ദു തി​ല​ക​നെ എ​ൽ​ഡി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി പ്ര​തി​നി​ധി​യാ​യി ദീ​പ്തി​യും, കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ജാ​സ്മി​ന്‍ മ​ഞ്ചൂ​റും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചു.


19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ 10 വോ​ട്ട് ബി​ന്ദു തി​ല​ക​ന്‍ നേ​ടി. ദീ​പ്തി​ക്കും ജാ​സ്മി​ന്‍ മ​ഞ്ചൂ​റി​നും നാ​ലു​വീ​തം വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. ബൈ​ജു വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​ല്ല.

ബി​ന്ദു തി​ല​ക​ന് പ്ര​സി​ഡ​ന്‍റ് എ. ​നൗ​ഷാ​ദ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​ന​പ്ര​തി​നി​ധി​ക​ളും, പൊ​തു പ്ര​വ​ര്‍​ത്ത​ക​രും ബി​ന്ദു തി​ല​ക​ന് അ​നു​മോ​ദ​നം അ​റി​യി​ച്ചു.