വിളവെടുപ്പ് നടത്തി
1459981
Wednesday, October 9, 2024 7:50 AM IST
കരുനാഗപ്പള്ളി: ബികെഎംയു കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. മുൻ മന്ത്രിയും ബി കെ എം യു സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.കെ .രാജു ഉദ്ഘാടനം ചെയ്തു. അന്യം നിന്ന് പോകുന്ന കാർഷിക സംസ്കൃതിയെ വീണ്ടെടുക്കാൻ പുതുതലമുറ കാർഷിക മേഖലയിലേക്ക് കൂടുതലായി കടന്ന് വരണം
. ഇന്ന് മാരകമായ പല രോഗങ്ങൾക്കും കാരണമാകുന്നത് വിഷാംശം അടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ്. കൃഷി, സംസ്ക്കാരത്തിനും മനുഷ്യന്റെ ആരോഗ്യത്തിനും ആയുസിനും കാരണമാകുന്നു. ഇടത് സർക്കാർ കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ടെന്നും എല്ലാവരും കൃഷിയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിന് മണ്ഡലം പ്രസിഡന്റ് പി .ശ്രീധരൻ പിള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആർ .രവി, ബികെഎംയു ജില്ലാ സെക്രട്ടറി ദിനേഷ് ബാബു, സിപിഐ മണ്ഡലം സെക്രട്ടറി ഐ .ഷിഹാബ്, കെ. ശശിധരൻ പിള്ള, അനിൽ എസ് കല്ലേലിഭാഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ:സുധീർ കാരിക്കൽ, ബികെഎംയു സംസ്ഥാന കമ്മിറ്റി അംഗം പി. കെ. വാസുദേവൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ജബ്ബാർ, ജി അജിത് കുമാർ, സീന നവാസ്, അജയകുമാർ, നാസർ പാട്ടക്കണ്ടത്തിൽ,യു .കണ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിളവെടുപ്പ് നടത്തിയ പച്ചക്കറിയുടെ ആദ്യ വില്പന തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി മുൻ മന്ത്രി കെ രാജു. നിർവ്വഹിച്ചു.