ജില്ലാ കോൺഗ്രസ് നേതൃയോഗം നാളെ
1535425
Saturday, March 22, 2025 6:36 AM IST
കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗവും വാർഡ് ഡിവിഷൻ പ്രസിഡന്റുമാരുടെ ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ നടക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം നിർവഹിക്കും.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും.
എഐസിസി സെക്ര ട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ, എഐസിസി സെക്രട്ടറി ഡോ. വി. കെ. അറിവഴകൻ, ജില്ലയുടെ ചുമതലയുള്ള അടൂർ പ്രകാശ് എംപി, കൊല്ലം കോർപറേഷൻ ചുമതലയുള്ള വി.എസ്. ശിവകുമാർ, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജന.സെക്രട്ടറി അഡ്വ. പഴകുളം മധു, കെപിസിസി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഡോ. ശൂരനാട് രാജശേഖരൻ, അഡ്വ. ബിന്ദുകൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി എം. എം. നസീർ,
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെപിസിസി നിർവാഹക സമിതി അംഗങ്ങളായ അഡ്വ.എ.ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി പഴകുളം മധു, കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ എന്നിവർ പങ്കെടുത്തു.