ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിൻ
1535709
Sunday, March 23, 2025 6:25 AM IST
കൊട്ടാരക്കര : കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ നാഷണൽ സർവീസ് സ്കീം ആസാദ് സേനയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിന്റെ ഉദ്ഘാടനം കൊല്ലം അസി.എക്സൈസ് കമ്മീഷണർ എച്ച്. നൂറുദീൻ നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. സുമി അലക്സ് അധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ആസാദ് സേനയുടെ നേതൃത്വത്തിലാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിൻ കലാലയങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും വിവിധങ്ങളായ പ്രവർത്തന പദ്ധതികൾക്ക് രൂപം കൊടുത്തിരിക്കുന്നത്.
കൊട്ടാരക്കര എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനോജ് കുമാറിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.