തി​രു​വ​ല്ല: ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ തി​രു​വ​ല്ല താ​ലൂ​ക്കി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ന​ഗ​ര​സ​ഭ, നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​റ്റ് നാ​ശം വി​ത​ച്ചു. കാ​റ്റി​നൊ​പ്പം മ​ഴ​യും ശ​ക്ത​മാ​യി​രു​ന്നു.

നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ താ​മ​ര​ച്ചാ​ലി​ൽ അ​ഭി​ഭ​വ​ന​ത്തി​ൽ ബീ​നാ സ​ജി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് പ്ലാ​വ് ക​ട​പു​ഴ​കി മേ​ൽ​ക്കൂ​ര ത​ക​ർ​ത്തു. ഭി​ത്തി​ക്ക് പൊ​ട്ട​ലു​ണ്ട്. ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പെ​രി​ങ്ങ​ര​യി​ൽ തേ​ക്കു​മ​രം ക​ട​പു​ഴ​കി വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​ത്താം വാ​ർ​ഡി​ൽ തോ​പ്പി​ൽ പോ​ത്തി​രി​ക്ക​ൽ ജ​ഗ​ദ​മ്മ​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

സ​മീ​പ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന മ​രം ക​ട​പു​ഴ​കി അ​ടു​ക്ക​ള​യു​ടെ മു​ക​ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​മ​സ്, വാ​ർ​ഡ് മെം​ബ​ർ എ​സ്. സ​നി​ൽ കു​മാ​രി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.