തി​രു​വ​ല്ല: കു​ടും​ബ​ശ്രീ​യും വി​ജ്ഞാ​ന കേ​ര​ള​വും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​യാ​യ ഹ​യ​ർ ദി ​ബെ​സ്റ്റി​ന്‍റെ ജി​ല്ലാ​ത​ല​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്രാ​ദേ​ശി​ക തൊ​ഴി​ൽ​മേ​ള തി​രു​വ​ല്ല ടൈ​റ്റ​സ് സെ​ക്ക​ൻ​ഡ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ട​ന്നു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ സി​എം​സി എ​സ്. ആ​ദി​ല, വി​ജ്ഞാ​ന കേ​ര​ളം സി​എം​സി ബി. ​ഹ​രി​കു​മാ​ർ,

പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റി​ക്കു മോ​നി വ​ർ​ഗീ​സ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ആ​ർ. അ​ജി​ത് കു​മാ​ർ, ടൈ​റ്റ​സ് സെ​ക്ക​ൻ​ഡ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ പ്ര​മോ​ദ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക്, തി​രു​വ​ല്ല ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലെ 20 തൊ​ഴി​ൽ ദാ​താ​ക്ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. 69 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ച്ചു.