റാന്നിയില്‍ ലഹരിവിരുദ്ധ സന്ദേശ റാലി ഇന്ന്
1570301
Thursday, June 26, 2025 3:25 AM IST
റാന്നി: ജീവിതമാണ് ലഹരി - ലഹരി വിമുക്ത നവകേരളം നമ്മുടെ ലക്ഷ്യം എന്ന സന്ദേശവുമായി റാന്നി സിറ്റഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ കുട്ടികള്‍ ഇന്ന് റാന്നിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
റാന്നി മിനര്‍വപടിയില്‍ നിന്നാരംഭിക്കുന്ന റാലി റാന്നി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബൈജു ഫഌഗ് ഓഫ് ചെയ്യും.
ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനത്തില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി പ്രസംഗിക്കും.
ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിക്കും.