മാർ തെയോഫിലോസ് ഓർമത്തിരുനാൾ ഇന്നും നാളെയും
1570305
Thursday, June 26, 2025 3:46 AM IST
തിരുവല്ല: തിരുവല്ല അതിരൂപതയുടെ മുൻ അധ്യക്ഷനായിരുന്ന യാക്കോബ് മാർ തെയോഫിലോസിന്റെ 69-ാം ഓർമത്തിരുനാളിനോടനുബന്ധിച്ച് ഇന്നു വൈകുനേരം 4.30ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ബഥനി വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ആറിന് ആർച്ച് ബിഷപ് ഡോ . തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാ പ്രാർഥനയും കബറിൽ ധൂപപ്രാർഥനയും ഉണ്ടാകും.
നാളെ രാവിലെ 6.30ന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർഥന, നേർച്ച വിളമ്പ് എന്നിവയോടെ തിരുനാൾ സമാപിക്കും.