വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
1570315
Thursday, June 26, 2025 3:51 AM IST
അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വർഷത്തെ വാദ്യോപകരണങ്ങൾ വാങ്ങി നൽകൽ പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സരസ്വതി, ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്,
ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ് ഏറത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.