പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
1570312
Thursday, June 26, 2025 3:46 AM IST
പത്തനംതിട്ട: പതിമൂന്നുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ മധ്യവയസ്കന് അറസ്റ്റിൽ. തേക്കുതോട് കരിമാന്‍ തോട് പുതുവിള പുത്തന്‍ വീട്ടില്‍ എ.ജെ.രാജുവാണ് ( 58) അറസ്റ്റിലായത്.
കഴിഞ്ഞ 24ന് രാവിലെ 8.45ന് കരിമാന്‍ തോട് ജംഗ്ഷനിലെ ട്യൂഷന് സെന്ററില്‍ വച്ച ബാഗ് എടുത്തശേഷം കടയുടെ സമീപം നിന്ന കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയുടെ സ്വഭാവത്തിലെ ഭാവവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട അധ്യാപിക വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങളറിയുന്നത്.
തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അറിയിക്കുകയും തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ച് നടപടിയെടുക്കുകയുമായിരുന്നു.