അട്ടത്തോട് സ്കൂളിൽ അധ്യാപക സംഗമം
1570316
Thursday, June 26, 2025 3:51 AM IST
പെരുനാട്: റാന്നി - പെരുനാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകരെ ഉൾപ്പെടുത്തി അട്ടത്തോട് ഗവൺമെന്റ് ട്രൈബൽ സ്കൂളിൽ സംഗമം നടന്നു.
പ്രമോദ് നാരായൺ എംഎൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി മുഖ്യപ്രഭാഷണം നടത്തി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.ടി. സന്ദീപ് ലഹരി ബോധവത്കരണ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. സുനിൽ കുമാർ എഇഒ ജയന്തി തരുൺ, പന്പ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. മനോജ്,
റാന്നി ബിപിസി ഷാജി എ. സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ശബരിമല വാർഡ് മെംബർ മഞ്ചു പ്രമോദ്, ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.