റാ​ന്നി: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​മ​ഗ്ര ഗു​ണ​മേ​ന്മാ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ​ക്ക് റാ​ന്നി ബി​ആ​ർ​സി തു​ട​ക്ക​മി​ട്ടു.

തോ​ട്ട - വ​ന​മേ​ഖ​ല​ക​ളി​ലെ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി പെ​രു​ന്നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ബ​രി​മ​ല ആ​ദി​വാ​സി ഊ​രു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.​പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് പി.​ടി.​സ​ന്ദീ​ഷും ബി​പി​സി ഷാ​ജി എ. ​സ​ലാ​മും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് റാ​ന്നി ഉ​പ​ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ല​ഹ​രി വി​രു​ദ്ധ സ്പെ​ഷ​ൽ അ​സം​ബ്ലി​യും സും​ബ ഡാ​ൻ​സും ന​ട​ത്തും.

ബ്ലോ​ക്ക്ത​ല പ​രി​പാ​ടി എ​സ് സി ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് റൂ​ബി കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും.​സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ജോ​ൺ​സ​ൺ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എ​സ്.​ജ​യ​ന്തി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കും.