തി​രു​വ​ല്ല: തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ പീ​ഡി​യാ​ട്രി​ക് ഒ​പി വി​ഭാ​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ പ്ലേ ​സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ചു. ചി​കി​ത്സ​യ്ക്കാ​യി വ​രു​ന്ന കു​ട്ടി​ക​ളു​ടെ ഭ​യ​വും ആ​ശ​ങ്ക​യും കു​റ​യ്ക്കു​ക​യും സ​ന്തോ​ഷ​ത്തോ​ടെ ചി​കി​ത്സ സ്വീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ബാ​ല​സൗ​ഹൃ​ദ സൗ​ക​ര്യ​മാ​ണി​ത്.

ഡോ. ​രാ​കേ​ഷ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തെ കൂ​ടു​ത​ൽ ചി​ൽ​ഡ്ര​ൻ ഫ്ര​ണ്ട്‌​ലി ആ​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​രം​ഭം. കി​ഡ്സ് കോ​ർ​ണ​ർ ഗ്രൂ​പ്പാ​ണ് പ്ലേ ​സ്റ്റേ​ഷ​ൻ ആ​ശു​പ​ത്രി​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത്.

തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കോ​ശി പ്ലേ ​സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി​എം​എം ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കാ​യി കി​ഡ്സ് കോ​ർ​ണ​ർ ന​ൽ​കി​യ ടൗ​വ​ലു​ക​ൾ തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ സെ​ക്ര​ട്ട​റി ബെ​ന്നി ഫി​ലി​പ്പി​ന് കി​ഡ്സ് കോ​ർ​ണ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സൂ​ര​ജ് സാം ​കൈ​മാ​റി.

ടി​എം​എം മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​ഡെ​ന്നി​സ് ഏ​ബ്ര​ഹാം, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സാം ഏ​ബ്ര​ഹാം, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ ഹെ​ഡ് ഡോ. ​രാ​കേ​ഷ് ജോ​ൺ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്മാ​രാ​യ ഡോ. ​മ​ഞ്ജു മേ​രി വ​ർ​ഗീ​സ്, ഡോ. ​സ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.