റാ​ന്നി: സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളും എ​ക്സൈ​സ്, പോ​ലീ​സ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​ന്പെ​യി​ൻ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ ഉ​ദ​ഘാ​ട​നം ചെ​യ്തു.

ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന അ​സ​ന്തു​ലി​താ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഫ്ലാ​ഷ് മോ​ബ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ 11 ാം ക്ലാ​സ് കു​ട്ടി​ക​ൾ റാ​ന്നി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ചു.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത്, അ​വ​രു​ടെ പി​ന്തു​ണ അ​റി​യി​ച്ചു. ല​ഹ​രി​യ്ക്കെ​തി​രേ ഹൃ​ദ​യ​ത്തി​ൻ്റെ കൈ​യൊ​പ്പ് എ​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ച്ച്. ബി​ജു മോ​ൻ ആ​ദ്യ ഒ​പ്പ് ന​ല്കി.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കോ​ശി മ​ണ്ണി​ൽ, എ​ക്സൈ​സ് സി​ഐ എ​സ്. ബി​ജു മോ​ൻ, എ​സ്എ​ച്ച്ഒ ആ​ർ. മ​നോ​ജ് കു​മാ​ർ, എം​വി​ഐ പി.​എ​ച്ച്. ബി​ജു​മോ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്ദേ​ശം ന​ൽ​കി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​ല്ല ഏ​ബ്ര​ഹാം, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി കോ​ശി, വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.