വായന നല്ല സമൂഹത്തെ സൃഷ്ടിക്കും: ഡെപ്യൂട്ടി സ്പീക്കർ
1570311
Thursday, June 26, 2025 3:46 AM IST
അടൂർ:ആഴത്തിലുള്ള വായന നല്ല മനുഷ്യനെയും അതുവഴി ഒരു നല്ല സമൂഹത്തെയും സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അടൂർ സെന്റ് സിറിൾസ് കോളജിൽ വായനവാരാഘോഷത്തിന്റെ ഭാഗമായി നടന്ന പുസ്തക കൈനീട്ടം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങിയ പുസ്തകങ്ങൾ ഡെപ്യൂട്ടി സ്പീക്കർ കോളജ് പ്രിൻസിപ്പലിനു കൈമാറി. പ്രിൻസിപ്പൽ ഡോ. സൂസൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഡോ. സിജി റേച്ചൽ ജോർജ്, ഷിബു, മറിയം ജോൺ, അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു.