പ​ത്ത​നം​തി​ട്ട: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ആ​രം​ഭി​ച്ച പ്രൗ​ഡ് കേ​ര​ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ലാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് പ​ത്ത​നം​തി​ട്ട മേ​രി​മാ​ത പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ് അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​യ പോ​ൾ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ല​ഹ​രി​വി​രു​ദ്ധ ദി​ന സ​ന്ദേ​ശം ന​ൽ​കും. എ​ഡി​എം ബി. ​ജ്യോ​തി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ പ്ര​സം​ഗി​ക്കും.