തി​രു​വ​ല്ല: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ജ​ല സം​ര​ക്ഷ​ണ ഉ​പ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ല ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്നു. ജ​ല​ബ​ജ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ബ്ലോ​ക്ക് ത​ല സാ​ങ്കേ​തി​ക സ​മി​തി യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർഡി​നേ​റ്റ​ർ ജി. ​അ​നി​ൽ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത​യും വി​നി​യോ​ഗ​വും വി​ല​യി​രു​ത്താ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശാ​സ്ത്രീ​യ ഉ​പാ​ധി​യാ​ണ് ജ​ല​ബ​ജ​റ്റ്.

നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പ്ര​സ​ന്ന​കു​മാ​രി, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ ബ്ലോ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ആ​ർ.​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.