കായംകുളത്ത് 30കുപ്പി വിദേശ മദ്യം പിടികൂടി
1224184
Saturday, September 24, 2022 11:04 PM IST
കായംകുളം: കൃഷ്ണപുരം പുള്ളിക്കണക്ക് ഭാഗത്ത് കായംകുളം എക്സൈസ് റേഞ്ച്സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീടിന്റെ പരിസരത്തു സൂക്ഷിച്ചിരുന്ന 30 കുപ്പി ഇന്ത്യൻ നിർമിത വിദ്ദേശമദ്യം പിടികൂടി. കൃഷ്ണപുരം, പുള്ളിക്കണക്ക് മോഹനം വീട്ടിൽ മോഹനക്കുറുപ്പ്(62)എന്നയാളെ പ്രതിയാക്കി കേസെടുത്തു. ഇയാൾ താമസിക്കുന്ന വീടിന്റെ വടക്കു ഭാഗത്തെ ഷെഡിനു പുറകുവശത്ത് ബിഗ് ഷോപ്പറിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന മദ്യമാണ് കണ്ടെടുത്തത്.
30കുപ്പികളിലായി സൂക്ഷിച്ചിരുന്ന 13.125 ലിറ്റർ മദ്യമാണ്പിടികൂടിയത്. അര ലിറ്റർ മദ്യത്തിന് 700രൂപക്ക് വരെയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നതെന്നും ഇയാൾ മുൻപ് അബ്കാരികേസിൽ പ്രതിയാണന്നും എക്സൈസ് പറഞ്ഞു.
റെയ്ഡിന് പ്രിവന്റീവ് ഓഫീസർമാരായ കെ.ഐ.ആന്റണി, വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായവി.കെ.രാജേഷ്കുമാർ, എം.പ ്രവീൺ, രാഹുൽ കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷൈനി നാരായണൻ, ഡ്രൈവർ ഭാഗ്യനാഥ്എന്നിവർപങ്കെടുത്തു.