വിദ്യാർഥി പ്രതിഭകളെ ആദരിച്ചു
1226614
Saturday, October 1, 2022 11:04 PM IST
മാന്നാർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബിആർസിയുടെയും ചെങ്ങന്നൂർ റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഭിന്നശേഷി വിഭാഗം വിദ്യാർഥികളെ ആദരിച്ചു.
പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ കുട്ടികൾക്ക് പ്രശംസാഫലകം സമ്മാനിച്ചു. അക്കാദമിക പിന്തുണയോടൊപ്പം വിദ്യാർഥികളുടെ ബൗദ്ധിക- മാനസിക-ചലന വികാസങ്ങൾക്ക് പരിശീലനവുമായി ഒപ്പം നിന്ന സ്പെഷൽ എഡ്യൂക്കേറ്റർമാരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.