ചക്കുളത്തുകാവില്‍ വിദ്യാരംഭം
1227006
Sunday, October 2, 2022 11:18 PM IST
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ക്ഷേത്ര മുഖ്യകാര്യദര്‍ശിമാരായ ഉണ്ണികൃഷ്ണന് നമ്പൂതിരി, രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ അറിയിച്ചു.
പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര ട്രസ്റ്റമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, ഹരികുട്ടന് നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, രാജു നമ്പൂതിരി, രാജേഷ്, നന്ദകുമാര്‍ ആനന്ദ് നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വം വഹിക്കും.
നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര സന്നിധിയില്‍ കങ്ങഴ വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ചക്കുളത്തമ്മ നൃത്ത സംഗീത ഉത്സവത്തിന്റെ ഭക്തിസാന്ദ്രമായ സമാപനസമര്പ്പണവും, സരസ്വതീപൂജയും, പാരായണവും നടക്കും.