വിഴിഞ്ഞം പ്രശ്നം സങ്കീർണമാക്കിയത് സർക്കാരെന്ന് യൂത്ത് ഫ്രണ്ട്
1245401
Saturday, December 3, 2022 10:59 PM IST
ആലപ്പുഴ: വിഴിഞ്ഞം പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ ആണെന്നും ബിഷപ്പിനെയും വൈദികരെയും പ്രതിയാക്കി കേസെടുത്താൽ മികച്ച ഭരണമാകില്ലെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമലയും ജനറൽ സെക്രട്ടറി ബിജു ചെറുകാടും പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായമാണ്. അത് അംഗീകരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെയുള്ളൂവെന്നും പിടിവാശി സർക്കാർ ഉപേക്ഷിക്കണമെന്നും അജിത് മുതിരമലയും ബിജു ചെറുകാടും ആവശ്യപ്പെട്ടു. വിലക്കയറ്റം പോലുള്ള ജനകീയ വിഷയങ്ങൾക്ക് മറയിടാൻ വിഴിഞ്ഞം സമരത്തെ സർക്കാർ ഉപയോഗപ്പെടുത്തുന്നതാണ് യഥാർഥത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.