സബർമതി സ്പെഷൽ സ്കൂൾ കുട്ടികൾ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി
1245412
Saturday, December 3, 2022 11:07 PM IST
ആലപ്പുഴ: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഹരിപ്പാട് സബർമതി സ്പെഷൽ സ്കൂളിലെ കുട്ടികൾ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ചടങ്ങിൽ സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. സബർമതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. ദീപു, പ്രസന്നകുമാരി, എസ്. ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.