വിഴിഞ്ഞം: സർക്കാർ നിലപാടിനെതിരേ വ്യാപക പ്രതിഷേധം
1245752
Sunday, December 4, 2022 10:51 PM IST
തുറവൂർ: വിഴിഞ്ഞം സമരത്തിനെതിരെയുള്ള സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധവും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനവും പ്രതിഷേധ സമ്മേളനങ്ങളും നടന്നു. ലത്തീൻ കത്തോലിക സമുദായ ദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധം നടന്നത്.
വിവിധ ദേവാലയങ്ങളിൽ സമുദായ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തിയ ശേഷമാണ് പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നത്. പള്ളിത്തോട്, മനക്കോടം, പാട്ടം, വല്ലേത്തോട്, എഴുപുന്ന, നീണ്ടകര ,അരൂർ , കോടംതുരുത്ത്, കുത്തിയതോട്, ചെല്ലാനം, അഴീക്കൽ ,ഒറ്റമശേരി പള്ളികൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധ സമരം നടന്നത്.
പള്ളി വികാരിമാരും, കെആർ എൽസിസി ഭാരവാഹികളും പ്രതിഷേധത്തിന് നേതൃത്വം നൽകി .